loader image
മലിനീകരണം! നിയന്ത്രണങ്ങളിലേക്ക് ഡൽഹി; പുകമഞ്ഞ് മൂലം വിമാന ഗതാഗതം തടസ്സപ്പെട്ടു

മലിനീകരണം! നിയന്ത്രണങ്ങളിലേക്ക് ഡൽഹി; പുകമഞ്ഞ് മൂലം വിമാന ഗതാഗതം തടസ്സപ്പെട്ടു

ൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വായു ഗുണനിലവാര സൂചിക മോശമായതിനെത്തുടർന്ന് ‘ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ’ പ്രകാരമുള്ള മൂന്നാം ഘട്ട നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പിലാക്കുന്നത്. ഇതോടെ അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കൂടാതെ, ബിഎസ്-3 പെട്രോൾ വാഹനങ്ങൾക്കും ബിഎസ്-4 ഡീസൽ വാഹനങ്ങൾക്കും റോഡിലിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മലിനീകരണത്തോടൊപ്പം കനത്ത പുകമഞ്ഞും രൂപപ്പെട്ടത് നഗരത്തിലെ ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന ഗതാഗതം തടസ്സപ്പെടുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്യുന്നുണ്ട്. യാത്രക്കാർക്ക് വിമാനക്കമ്പനികൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് ഗതാഗതത്തെയും പുകമഞ്ഞ് ബാധിച്ചിരിക്കുകയാണ്. വായുനിലവാരം ഇനിയും മോശമായാൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

The post മലിനീകരണം! നിയന്ത്രണങ്ങളിലേക്ക് ഡൽഹി; പുകമഞ്ഞ് മൂലം വിമാന ഗതാഗതം തടസ്സപ്പെട്ടു appeared first on Express Kerala.

Spread the love
See also  ഇഹാന്റെ പിതൃത്വത്തിൽ സംശയം; രതിവൈകൃതവും സ്ത്രീധന പീഡനവും, ഷിജിലിനെതിരെ റിമാൻഡ് റിപ്പോർട്ട്

New Report

Close