loader image
ഗുജറാത്തിനെ കറക്കി വീഴ്ത്തി ശ്രേയങ്ക; വനിതാ പ്രീമിയർ ലീഗിൽ ആർസിബിക്ക് ഹാട്രിക് വിജയം!

ഗുജറാത്തിനെ കറക്കി വീഴ്ത്തി ശ്രേയങ്ക; വനിതാ പ്രീമിയർ ലീഗിൽ ആർസിബിക്ക് ഹാട്രിക് വിജയം!

നിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ 32 റൺസിന് പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയം സ്വന്തമാക്കി. നവി മുംബൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ജയന്റ്സിനെ 18.5 ഓവറിൽ 150 റൺസിന് പുറത്താക്കിയാണ് ആർസിബി സീസണിലെ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചത്.

തുടക്കത്തിൽ 43 റൺസിനിടെ 4 വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ അഭിമുഖീകരിച്ച ബെംഗളൂരുവിനെ രാധ യാദവും റിച്ച ഘോഷും ചേർന്നാണ് കരകയറ്റിയത്. കരിയറിലെ കന്നി അർധ സെഞ്ച്വറി നേടിയ രാധ യാദവ് 47 പന്തിൽ 66 റൺസെടുത്തപ്പോൾ, റിച്ച ഘോഷ് 44 റൺസുമായി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 105 റൺസിന്റെ കൂട്ടുകെട്ടാണ് ആർസിബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 6 ഫോറും 3 സിക്സും ഉൾപ്പെടുന്ന പ്രകടനത്തോടെ രാധ യാദവ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹയായി.

See also  ഇറാന് കാവലായി ഇന്ത്യ!

Also Read: വൈഭവ് മിന്നിക്കുമോ? ക്രിക്കറ്റ് കളത്തിൽ പകരം വീട്ടാൻ ബംഗ്ലാദേശ്; അണ്ടർ 19 ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം

മറുപടി ബാറ്റിങ്ങിൽ മികച്ച രീതിയിൽ തുടങ്ങിയ ഗുജറാത്തിന് പക്ഷേ ആ വേഗത നിലനിർത്താനായില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തി ഗുജറാത്തിന്റെ നട്ടെല്ലൊടിച്ച സ്പിന്നർ ശ്രേയങ്ക പാട്ടീലാണ് ആർസിബി ബൗളിങ്ങിൽ തിളങ്ങിയത്. ഗുജറാത്തിനായി ഭാരതി ഫുൾമാലി (39) പൊരുതിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബെംഗളൂരു ബൗളർമാർ ഗുജറാത്തിനെ 150 റൺസിൽ തളച്ചിടുകയായിരുന്നു.

The post ഗുജറാത്തിനെ കറക്കി വീഴ്ത്തി ശ്രേയങ്ക; വനിതാ പ്രീമിയർ ലീഗിൽ ആർസിബിക്ക് ഹാട്രിക് വിജയം! appeared first on Express Kerala.

Spread the love

New Report

Close