
കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിക്കുന്നതിന് തലേന്ന് സാന്ദ്ര വിളിച്ചിരുന്നു. അവിടെ തുടരാൻ പറ്റാത്ത സാഹചര്യമാണെന്ന് മകൾ പറഞ്ഞിരുന്നു. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
രാവിലെ പരിശീലനത്തിന് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, ഇതിൽ മാനസിക സമ്മർദ്ദം സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
The post സായിയിലെ വിദ്യാർത്ഥികളുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം appeared first on Express Kerala.



