
റിയാദ്: തിരുഗേഹങ്ങളുടെ സേവകനും സൗദി അറേബ്യയുടെ ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിലെ പ്രശസ്തമായ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗദി റോയൽ കോർട്ട് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ പരിശോധനകളുടെ കൂടുതൽ വിശദാംശങ്ങളോ ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങളോ റോയൽ കോർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന രാജാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Express Kerala.



