
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന രസകരമായ ടാഗ് ലൈനോടെ എത്തുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും. ജി.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം ആധ്യ സജിത്താണ് അവതരിപ്പിക്കുന്നത്. ബിനു ശശിറാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുമ്പോൾ പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ജിയോ ബേബി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘പാവാട’, ‘ജോണി ജോണി യെസ് അപ്പ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.
Also Read: “എനിക്ക് മികച്ച ചോദ്യങ്ങൾ ചോദിക്കാനറിയാം, പക്ഷെ വ്യൂസ് വേണ്ടേ?”വിമർശകർക്ക് മറുപടിയുമായി പേളി മാണി
പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും രാഹുൽ രാജ് സംഗീതവും നിർവ്വഹിക്കുന്നു. അജയ് വാസുദേവ്, ശ്രീരാജ് എ.കെ.ഡി എന്നിവരാണ് ക്രിയേറ്റീവ് ഹെഡ്ഡുകൾ. ജോൺകുട്ടി എഡിറ്റിംഗും സുജിത് രാഘവ് കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. ബി.കെ. ഹരിനാരായണൻ ഉൾപ്പെടെയുള്ളവരാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. പി.ആർ.ഒ പ്രവർത്തനങ്ങൾ വാഴൂർ ജോസും വൈശാഖ് സി വടക്കേവീടും ചേർന്ന് നിർവ്വഹിക്കുന്നു.
The post ചിരിയുടെ പൂരം തീർക്കാൻ ‘ഓട്ടം തുള്ളൽ’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി appeared first on Express Kerala.



