loader image
ഒരാളെയും അഴിമതി ചെയ്യാന്‍ അനുവദിക്കില്ല: വി വി രാജേഷ്

ഒരാളെയും അഴിമതി ചെയ്യാന്‍ അനുവദിക്കില്ല: വി വി രാജേഷ്

തിരുവനന്തപുരം കോർപറേഷനിൽ ഒരാളെയും അഴിമതി നടത്താൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷ് കർശന നിർദ്ദേശം നൽകി. കോർപറേഷൻ എന്നത് ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവപ്പശുവല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ പരിപാടികൾക്ക് ശേഷം നിർബന്ധമായും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മേയർ നിർദ്ദേശിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളോ കൊടികെട്ടലോ അനുവദിക്കില്ല. ഉദ്യോഗസ്ഥർ ജനങ്ങളോട് സൗഹാർദ്ദപരമായി പെരുമാറണമെന്നും അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ഒരാളെയും അഴിമതി ചെയ്യാന്‍ അനുവദിക്കില്ല: വി വി രാജേഷ് appeared first on Express Kerala.

Spread the love
See also  വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്!

New Report

Close