loader image
എൻഎസ്എസുമായി ഇനി പോരില്ല, സഹകരിച്ച് പോകും: വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസുമായി ഇനി പോരില്ല, സഹകരിച്ച് പോകും: വെള്ളാപ്പള്ളി നടേശൻ

ൻഎസ്എസ് നേതൃത്വവുമായി ഇനി കൊമ്പുകോർക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പെരുന്നയിലേക്ക് ക്ഷണിച്ചാൽ പോകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എൻഎസ്എസുമായി പിണങ്ങിയിട്ട് ഇതുവരെ ഒന്നും നേടിയിട്ടില്ലെന്നും സംവരണ തർക്കത്തിൽ എന്ത് ഗുണമാണുണ്ടായതെന്നും ചോദിച്ചു. ഇരു സംഘടനകളെയും തമ്മിൽ തല്ലിക്കാൻ ചിലർ പിന്നിൽ നിന്ന് പ്രവർത്തിച്ചതായും, മറ്റുള്ളവർക്ക് വേണ്ടി ചുടുചോറ് മാന്തുന്ന അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മാസം 21-ന് വിളിച്ചുചേർത്തിട്ടുള്ള നേതൃസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന തന്റെ പഴയ മുദ്രാവാക്യം ‘നായാടി മുതൽ നസ്രാണി വരെ’ എന്നാക്കി മാറ്റിയെന്നും പ്രഖ്യാപിച്ചു. നസ്രാണികൾ ഇപ്പോൾ വലിയ ഭയത്തിലും വിഷമത്തിലുമാണ് കഴിയുന്നതെന്നും അവർ അത് പുറത്തു പറയുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഭൂരിപക്ഷ സമുദായങ്ങളും ക്രൈസ്തവരും അടക്കമുള്ളവർ ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

See also  വാതക ഇറക്കുമതിയിൽ ലാഭം ലക്ഷ്യമിട്ട് ഇന്ത്യ; ആഗോള ഉൽപ്പാദകരുമായുള്ള കരാറുകൾ വൈകുന്നത് തിരിച്ചടിയായേക്കാം

The post എൻഎസ്എസുമായി ഇനി പോരില്ല, സഹകരിച്ച് പോകും: വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.

Spread the love

New Report

Close