loader image
അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; പുകമഞ്ഞിൽ ഗതാഗതം താറുമാറായി

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; പുകമഞ്ഞിൽ ഗതാഗതം താറുമാറായി

ത്തരേന്ത്യയിൽ അതിശൈത്യവും കനത്ത പുകമഞ്ഞും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ജമ്മു കാശ്മീരിൽ താപനില പൂജ്യത്തിന് താഴെയെത്തുകയും ശക്തമായ മഞ്ഞുവീഴ്ച തുടരുകയും ചെയ്യുകയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. കനത്ത ശൈത്യം കാരണം ഉത്തർപ്രദേശിൽ സ്കൂൾ ക്ലാസുകൾ ഓൺലൈനായി നടത്താൻ സർക്കാർ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശൈത്യത്തോടൊപ്പം രൂപപ്പെട്ട പുകമഞ്ഞ് വ്യോമ-റെയിൽ-റോഡ് ഗതാഗതത്തെ പൂർണ്ണമായും ബാധിച്ചിരിക്കുകയാണ്. കാഴ്ചപരിധി കുറഞ്ഞതോടെ ഡൽഹിയിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ട്രെയിനുകളും നിശ്ചയിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.

The post അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; പുകമഞ്ഞിൽ ഗതാഗതം താറുമാറായി appeared first on Express Kerala.

Spread the love
See also  ആത്മാക്കൾ കാവലിരിക്കുന്ന രാജസ്ഥാനിലെ പ്രേതകോട്ട; ഭാൻഗർ കോട്ടയിലെ ശാപവും ചരിത്രവും ഇഴചേരുന്ന രാത്രികൾ

New Report

Close