loader image
മണിപ്പൂരിന്റെ നൊമ്പരമായി ആ ഇരുപതുകാരി; കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

മണിപ്പൂരിന്റെ നൊമ്പരമായി ആ ഇരുപതുകാരി; കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

ണിപ്പൂർ വംശീയ കലാപത്തിനിടെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. 2023 മെയ് മാസത്തിൽ ഇംഫാലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മെയ്തി വിഭാഗത്തിൽപ്പെട്ട നാലംഗ സംഘം പെൺകുട്ടിയെ ബലമായി കുന്നിൻമുകളിലേക്ക് കൊണ്ടുപോയി ഒരു രാത്രി മുഴുവൻ പീഡിപ്പിക്കുകയായിരുന്നു. അവിടെനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് വിവസ്ത്രയായി നഗരത്തിലെത്തിയ പെൺകുട്ടിയെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ പരിക്കുകളും മാനസികാഘാതവും കാരണം കൊഹിമയിൽ ചികിത്സയിലായിരുന്നു യുവതി.

സംഭവം നടന്ന് ഇത്രയും കാലമായിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആക്ഷേപമുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിലും യുവതിക്ക് അർഹമായ നീതി ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. ശാരീരികമായ പരിക്കുകളേക്കാൾ ഉപരിയായി അനുഭവിച്ച മാനസികാഘാതത്തിൽ നിന്ന് മോചിതയാകാൻ കഴിയാതെയാണ് പെൺകുട്ടി ഈ ലോകത്തോട് വിടപറഞ്ഞത് എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

The post മണിപ്പൂരിന്റെ നൊമ്പരമായി ആ ഇരുപതുകാരി; കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു appeared first on Express Kerala.

See also  ഒരു ഹെൽത്തി ചെറു പയർ ദോശയുടെ റെസിപ്പി നോക്കാം!
Spread the love

New Report

Close