loader image
തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

ലപ്പുറം തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് മദ്രസ വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിർമ്മാണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രസ കഴിഞ്ഞ് മടങ്ങുകയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായ ആക്രമിക്കാൻ മുതിരുന്നത് കണ്ടാണ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന സുരേഷ് ഇടപെട്ടത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം തെറ്റി സമീപത്തെ ഓടയിലേക്ക് വീണ സുരേഷിനെ നായ ക്രൂരമായി കടിക്കുകയായിരുന്നു.

ഓടയിൽ വീണുപോയ സുരേഷിനെ നായ വിടാതെ ആക്രമിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15-ഓളം ആഴത്തിലുള്ള മുറിവുകളാണ് ഇദ്ദേഹത്തിനുള്ളത്. സുരേഷിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും നായ അദ്ദേഹത്തെ പിടിവിടാൻ തയ്യാറായില്ല. പിന്നീട് കൂടുതൽ ആളുകൾ ചേർന്ന് ബഹളം വെച്ചതോടെയാണ് നായ സുരേഷിനെ വിട്ടുമാറിയത്. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് appeared first on Express Kerala.

Spread the love
See also  ISRO SAC റിക്രൂട്ട്മെന്റ് 2026! തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

New Report

Close