
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനായ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള ഒരു ചെറിയ മുറിക്കുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. സ്റ്റാൻഡിന് മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിച്ചത്.
തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം.
The post തിരുവല്ല ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.



