loader image
ഒരു വയസ്സുകാരന്റെ മരണം! അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ചയുടൻ കുഴഞ്ഞുവീണെന്ന് പരാതി; പിതാവ് കസ്റ്റഡിയിൽ

ഒരു വയസ്സുകാരന്റെ മരണം! അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ചയുടൻ കുഴഞ്ഞുവീണെന്ന് പരാതി; പിതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവായ ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ആരോപണം. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഇന്നലെയാണ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.

The post ഒരു വയസ്സുകാരന്റെ മരണം! അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ചയുടൻ കുഴഞ്ഞുവീണെന്ന് പരാതി; പിതാവ് കസ്റ്റഡിയിൽ appeared first on Express Kerala.

Spread the love
See also  മുടി അഴിച്ചിട്ട് ഉറങ്ങണോ കെട്ടിവെക്കണോ? മുടി കൊഴിച്ചിൽ തടയാൻ ഇതാ ചില പൊടിക്കൈകൾ

New Report

Close