loader image
പൂക്കി വൈബിൽ കൗമാരകലോത്സവം; പരാതികളില്ലാത്ത മേള ചരിത്രവിജയമെന്ന് മന്ത്രി വി. ശിവൻകുട്ടി

പൂക്കി വൈബിൽ കൗമാരകലോത്സവം; പരാതികളില്ലാത്ത മേള ചരിത്രവിജയമെന്ന് മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂരിൽ സമാപിച്ച 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ചരിത്ര വിജയമായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിലെ സർക്കാരിന്റെ ഈ കാലാവധിയിലെ അവസാന കലോത്സവം എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ മേളയിൽ ഭക്ഷണം, താമസം, സ്റ്റേജ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു പരാതിയും ഉയർന്നില്ല എന്നത് വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ച സമയത്തിനിടയിലും മേളയുടെ ഓരോ ദിവസത്തെയും പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിജയത്തിന്റെ ആദ്യ ക്രെഡിറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേദികളിൽ വിദ്യാർത്ഥികൾക്കൊപ്പം ‘പൂക്കി’ വൈബിൽ സജീവമായ മന്ത്രിയുടെ ഇടപെടലുകൾ ഇത്തവണത്തെ മേളയുടെ ഹൈലൈറ്റായിരുന്നു. കുട്ടികൾക്കിടയിൽ ‘അപ്പൂപ്പൻ മന്ത്രി’ എന്ന വിളിപ്പേരിൽ നിന്ന് ‘പൂക്കി മന്ത്രി’ എന്ന സ്നേഹപ്പേരിലേക്ക് താൻ മാറിയതിനെ അദ്ദേഹം കൗതുകത്തോടെ പങ്കുവെച്ചു. കൂളിംഗ് ഗ്ലാസ് ധരിച്ച് വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും കുൽഫി കഴിച്ചും സമയം ചെലവഴിച്ച അദ്ദേഹം, കുട്ടികളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്നതാണ് തന്റെ സംതൃപ്തിയെന്ന് വ്യക്തമാക്കി. കൗമാര കലയുടെ ഈ പൂരത്തിന് ശേഷം തേക്കിൻകാട് മൈതാനം പഴയപടിയാക്കി ജനങ്ങൾക്ക് തിരിച്ചു നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

See also  ഡൽഹിയിൽ ആറ് വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ, രണ്ട് പേർ പിടിയിൽ

Also Read: തിരുവല്ല ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ വർഷം ആരംഭിച്ച ഗോത്രകലകൾ ഇത്തവണയും വൻ ജനശ്രദ്ധയാകർഷിച്ചു. എന്നാൽ സമയക്രമം വൈകുന്നത് മൂലം ചില കുട്ടികൾക്ക് ശാരീരിക തളർച്ച അനുഭവപ്പെട്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും സംഘാടകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പൂരങ്ങളുടെ മണ്ണിൽ കൗമാര കലാപ്രതിഭകളുടെ ഉജ്ജ്വലമായ പ്രകടനങ്ങൾക്ക് ഇതോടെ തിരശ്ശീല വീഴുകയാണ്.

The post പൂക്കി വൈബിൽ കൗമാരകലോത്സവം; പരാതികളില്ലാത്ത മേള ചരിത്രവിജയമെന്ന് മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.

Spread the love

New Report

Close