loader image
‘രോഹിത് നേടിയതിന്റെ 5 ശതമാനം പോലുമില്ല’! ഇന്ത്യൻ കോച്ചിനെതിരെ രൂക്ഷവിമർശനവുമായി മനോജ് തിവാരി

‘രോഹിത് നേടിയതിന്റെ 5 ശതമാനം പോലുമില്ല’! ഇന്ത്യൻ കോച്ചിനെതിരെ രൂക്ഷവിമർശനവുമായി മനോജ് തിവാരി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രോഹിത് ശർമയുടെ പ്രകടനത്തെക്കുറിച്ച് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് നടത്തിയ വിലയിരുത്തലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും കുറഞ്ഞ സ്കോറിന് പുറത്തായ രോഹിത് വേണ്ടത്ര താളത്തിലല്ലെന്നും മാച്ച് പ്രാക്ടീസിന്റെ കുറവുണ്ടെന്നുമായിരുന്നു ഡോഷേറ്റിന്റെ നിരീക്ഷണം. എന്നാൽ, ഇന്ത്യൻ ഇതിഹാസ താരത്തെ ഇത്തരത്തിൽ വിമർശിക്കാൻ ഡോഷേറ്റിന് എന്ത് യോഗ്യതയാണുള്ളതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി ചോദിച്ചു.

റയാൻ ടെൻ ഡോഷേറ്റിനെ തനിക്ക് വർഷങ്ങളായി അറിയാമെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും പറഞ്ഞ തിവാരി, പക്ഷേ രോഹിത്തിനെപ്പോലൊരു താരത്തെക്കുറിച്ച് നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. നെതർലൻഡ്‌സിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഡോഷേറ്റിന്റെ കരിയർ എടുത്തുനോക്കിയാൽ, ഒരു ബാറ്റർ എന്ന നിലയിലോ ക്യാപ്റ്റൻ എന്ന നിലയിലോ രോഹിത് ശർമ നേടിയതിന്റെ അഞ്ച് ശതമാനം പോലും അദ്ദേഹം കൈവരിച്ചിട്ടില്ലെന്ന് തിവാരി തുറന്നടിച്ചു.

Also Read: ബംഗ്ലാദേശിനെ കറക്കി വീഴ്ത്തി വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം, റെക്കോർഡുകൾ തിരുത്തി വൈഭവ്

See also  കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറുന്നു! ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഈജിപ്തും നിരോധനത്തിലേക്ക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഡോഷേറ്റിനൊപ്പം കളിച്ചിട്ടുള്ള തിവാരി, ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലെ ഇത്തരം പരസ്യപ്രതികരണങ്ങൾ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. രോഹിത്തിനെപ്പോലൊരു സീനിയർ താരത്തിന്റെ ഫോമിനെക്കുറിച്ച് കോച്ചിംഗ് സ്റ്റാഫിലുള്ളവർ മാധ്യമങ്ങളോട് ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

The post ‘രോഹിത് നേടിയതിന്റെ 5 ശതമാനം പോലുമില്ല’! ഇന്ത്യൻ കോച്ചിനെതിരെ രൂക്ഷവിമർശനവുമായി മനോജ് തിവാരി appeared first on Express Kerala.

Spread the love

New Report

Close