loader image
ഇടുക്കി നാരകക്കാനത്ത് ടൂറിസ്റ്റ് ബസ് തിട്ടയിലിടിച്ച് മറിഞ്ഞു; 18 സഞ്ചാരികൾക്ക് പരിക്ക്

ഇടുക്കി നാരകക്കാനത്ത് ടൂറിസ്റ്റ് ബസ് തിട്ടയിലിടിച്ച് മറിഞ്ഞു; 18 സഞ്ചാരികൾക്ക് പരിക്ക്

ടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് തിട്ടയിലിടിച്ച് മറിഞ്ഞ് 18 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും ഇടുക്കി സന്ദർശനത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് പോകുന്നതിനിടെ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ബസ് ഇടുങ്ങിയ റോഡിലെ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇടുക്കി പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

The post ഇടുക്കി നാരകക്കാനത്ത് ടൂറിസ്റ്റ് ബസ് തിട്ടയിലിടിച്ച് മറിഞ്ഞു; 18 സഞ്ചാരികൾക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

New Report

Close