loader image
ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം! പിതാവ് ഷിജിൽ അറസ്റ്റിൽ, ദുരൂഹത

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം! പിതാവ് ഷിജിൽ അറസ്റ്റിൽ, ദുരൂഹത

നെയ്യാറ്റിൻകരയിൽ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പിതാവ് ഷിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഷിജിൽ വാങ്ങി നൽകിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരണപ്പെട്ടത്. ബിസ്‌കറ്റ് നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി മാതാവ് കൃഷ്ണപ്രിയ മൊഴി നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

ഷിജിലും കൃഷ്ണപ്രിയയും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിൽ സംശയം ബലപ്പെടാൻ പ്രധാന കാരണം. ഏറെക്കാലം അകന്നു കഴിഞ്ഞിരുന്ന ഇവർ വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിരുന്നുള്ളൂ. കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷമാണ് ഷിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃതദേഹ പരിശോധനയിൽ കുഞ്ഞിന്റെ വയറിൽ ക്ഷതമേറ്റതായി സംശയമുണ്ട്. എന്നാൽ കുഞ്ഞ് വീണതാണോ എന്ന ഡോക്ടർമാരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രക്ഷിതാക്കളുടെ ആദ്യ മറുപടി.

Also Read: ഇടവഴികളിലെ കടന്നുപിടുത്തം! പരാതിയുമായി പെൺകുട്ടി എത്തിയതോടെ പ്രതികൾ പിടിയിൽ

See also  ചെന്നൈ വിമാനത്താവളത്തിൽ തീപിടുത്തം! തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; വിമാന സർവീസുകൾ മുടങ്ങിയില്ല

ഒരാഴ്ച മുൻപ് വീണ് കുഞ്ഞിന്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടിരുന്നതായും വിവരമുണ്ട്. മരണകാരണം ബിസ്‌കറ്റിലെ വിഷാംശമാണോ അതോ ആന്തരികമായുണ്ടായ ക്ഷതമാണോ എന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും നിർണ്ണായകമാകും. നിലവിൽ ഷിജിലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുമെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

The post ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം! പിതാവ് ഷിജിൽ അറസ്റ്റിൽ, ദുരൂഹത appeared first on Express Kerala.

Spread the love

New Report

Close