
പാലക്കാട് പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മംഗലാപുരത്തുനിന്ന് പാലക്കാടേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗി ഇന്ന് രാവിലെ 11.30-ഓടെ പാളത്തിൽ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. അപകടത്തെത്തുടർന്ന് ആറ് ട്രെയിനുകൾ വൈകിയോടുകയും ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഷൊർണൂരിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥരെത്തി പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റിയതോടെ ഒരു മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി.
The post പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി appeared first on Express Kerala.



