loader image
ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ബാഗ്ഡോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി പരിശോധന നടത്തി. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് ലഭിച്ചതിനെത്തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. ലക്നൗവിൽ വിമാനം ഇറക്കിയ ശേഷം സി.ഐ.എസ്.എഫും ബോംബ് സ്ക്വാഡും ചേർന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

The post ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി appeared first on Express Kerala.

Spread the love
See also  ചികിത്സ മുടങ്ങുമോ? മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

New Report

Close