loader image
തൃശൂരിലും ഇനി ‘കേരള സവാരി’; 2400 ഡ്രൈവർമാരുമായി പദ്ധതിക്ക് തുടക്കം

തൃശൂരിലും ഇനി ‘കേരള സവാരി’; 2400 ഡ്രൈവർമാരുമായി പദ്ധതിക്ക് തുടക്കം

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനമായ കേരള സവാരി ഇനി തൃശൂരിലും. തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെയാണ് തൃശൂർ ജില്ലയിലും പദ്ധതി പ്രവർത്തനമാരംഭിച്ചത്. തൃശൂരിൽ നടന്ന കലോത്സവ വേദിയിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും ചേർന്ന് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.

തൊഴിൽ വകുപ്പ്, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2400 ഡ്രൈവർമാരാണ് തൃശൂർ ജില്ലയിൽ സേവനത്തിനായി സജ്ജമായിട്ടുള്ളത്. സർക്കാർ അംഗീകരിച്ച കൃത്യമായ നിരക്കുകൾ മാത്രമേ യാത്രക്കാരിൽ നിന്ന് ഈടാക്കൂ. നിമിഷങ്ങൾക്കുള്ളിൽ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന അത്യാധുനിക ആപ്പ് വഴിയാണ് സേവനം ലഭ്യമാകുന്നത്. ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് കേരള സവാരി വിഭാവനം ചെയ്തിരിക്കുന്നത്.

The post തൃശൂരിലും ഇനി ‘കേരള സവാരി’; 2400 ഡ്രൈവർമാരുമായി പദ്ധതിക്ക് തുടക്കം appeared first on Express Kerala.

Spread the love
See also  സഞ്ജുവിന് വീണ്ടും പ്രഹരം; ടി20 ലോകകപ്പ് സ്ഥാനം തുലാസിലോ? പിന്നാലെ ഇഷാൻ കിഷനും!

New Report

Close