
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഉത്തരവ്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്ന് തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
The post ശബരിമല സ്വർണക്കൊള്ള; എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു appeared first on Express Kerala.



