ഗുജറാത്തിലെ ആരവല്ലിയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ 22-കാരിയായ യുവതി ജീവനൊടുക്കി. നേപ്പാൾ സ്വദേശിനിയായ ഊർമിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ഗുജറാത്തിലെ മൊദാസയിൽ താമസിച്ചിരുന്ന ഊർമിള, കുറച്ചുദിവസങ്ങളായി പുതിയൊരു ഫോൺ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭർത്താവ് ഇത് നിരസിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
ഇരുവരും ചേർന്ന് മൊദാസയിൽ ഒരു ചൈനീസ് ഭക്ഷണശാല നടത്തിവരികയായിരുന്നു. ഊർമിളയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
The post പുതിയ ഫോൺ വാങ്ങി നൽകിയില്ല! ഗുജറാത്തിൽ നേപ്പാൾ സ്വദേശിനിയായ 22-കാരി ജീവനൊടുക്കി appeared first on Express Kerala.



