loader image
തിരുനാവായ മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു; ഗവർണർ ഉദ്ഘാടനം ചെയ്തു

തിരുനാവായ മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു; ഗവർണർ ഉദ്ഘാടനം ചെയ്തു

ഭാരതപ്പുഴയുടെ തീരത്ത് ആത്മീയ – സാംസ്‌കാരിക വൈവിധ്യങ്ങളോടെ കൊണ്ടാടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് തുടക്കമായി. നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ മഹോത്സവം ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച മുതൽ ഫെബ്രുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ, ശബരിമല മുൻ മേൽശാന്തി അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഫെബ്രുവരി മൂന്ന് വരെ നീളുന്ന ഉത്സവനാളുകളിൽ ദിവസവും രാവിലെ നിളാ സ്നാനവും വൈകുന്നേരം കാശിയിൽ നിന്നുള്ള പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും. തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്ര ജനുവരി 22-ന് തിരുനാവായയിലെത്തും. സത്സംഗങ്ങൾ, വിദ്വൽസദസ്സുകൾ, കളരി, യോഗ, വിവിധ കലാപരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഭാരതപ്പുഴയെയും ഹൈന്ദവ പാരമ്പര്യത്തെയും കേന്ദ്രീകരിച്ചുള്ള ഈ ആഘോഷം തിരുനാവായയുടെ സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്നതാണ്.

See also  ശശി തരൂർ സിപിഎമ്മിലേക്കോ? ‘മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോ’ എന്ന് കെ. മുരളീധരൻ

The post തിരുനാവായ മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു; ഗവർണർ ഉദ്ഘാടനം ചെയ്തു appeared first on Express Kerala.

Spread the love

New Report

Close