loader image
ബസ്സിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ജീവനക്കാർ

ബസ്സിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ജീവനക്കാർ

പത്തനംതിട്ട: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് വീണ് വയോധികയുടെ കയ്യൊടിഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ ഓമന വിജയന്റെ (71) കൈ ആണ് വീണ് ഒടിഞ്ഞത്. പത്തനംതിട്ട കോരഞ്ചേരി റൂട്ടില്‍ ഓടുന്ന മാടപ്പള്ളിൽ എന്ന ബസ്സിലാണ് ഓമന കയറിയത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ചു വീഴുകയായിരുന്നുവെന്നും ഓമന പറഞ്ഞു. വീഴ്ചയിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ആശുപത്രിയില്‍ എത്തിക്കാതെ പരിസരത്ത് ഇറക്കിവിട്ട് ബസ് ജീവനക്കാര്‍ പോയെന്നാണ് പരാതി.

The post ബസ്സിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ജീവനക്കാർ appeared first on Express Kerala.

Spread the love
See also  ഇന്റലിജൻസ് ബ്യൂറോ 2025 പരീക്ഷ! ടയർ 1 ഫലം പുറത്ത്

New Report

Close