loader image
‘ഞാൻ കേട്ട കഥയല്ല സിനിമയായത്’; രശ്മിക മന്ദാന

‘ഞാൻ കേട്ട കഥയല്ല സിനിമയായത്’; രശ്മിക മന്ദാന

ൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘സിക്കന്ദർ’ തിയേറ്ററുകളിൽ വലിയ പരാജയമായി മാറിയ പശ്ചാത്തലത്തിൽ, പ്രതികരണവുമായി നായിക രശ്മിക മന്ദാന. താൻ ആദ്യം കേട്ട തിരക്കഥയിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സിനിമ പുറത്തിറങ്ങിയതെന്ന് രശ്മിക വെളിപ്പെടുത്തി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്. സംവിധായകൻ മുരുഗദോസ് സാറുമായി കഥ സംസാരിച്ചപ്പോൾ ലഭിച്ച സ്ക്രിപ്റ്റല്ല സിനിമയായി വന്നതെന്നും, നിർമ്മാണവും എഡിറ്റിംഗും ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചതാകാമെന്നും നടി പറഞ്ഞു.

ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ തകരാൻ പ്രധാന കാരണം കാലഹരണപ്പെട്ട തിരക്കഥയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ വ്യാജപതിപ്പുകൾ ഇറങ്ങിയതും ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിച്ചു. സൽമാൻ ഖാൻ, രശ്മിക എന്നിവരെ കൂടാതെ സത്യരാജ്, കാജൽ അഗർവാൾ തുടങ്ങിയ വലിയ താരനിര ഉണ്ടായിരുന്നിട്ടും ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല.

Also Read: ചിരിക്കാൻ തയ്യാറെടുക്കാം! ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നർ ‘മാജിക് മഷ്റൂംസ്’ തിയേറ്ററുകളിലേക്ക്

See also  സ്ത്രീകളിലെ മൂലക്കുരു! ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ശസ്ത്രക്രിയ വരെ എത്തിയേക്കാം

ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളാണ് പരാജയത്തിന് കാരണമായതെന്ന് സംവിധായകൻ എ.ആർ. മുരുഗദോസും മുൻപ് പ്രതികരിച്ചിരുന്നു. സൽമാൻ ഖാന് നേരെയുണ്ടായ സുരക്ഷാ ഭീഷണികൾ മൂലം ഷൂട്ടിംഗ് പലപ്പോഴും തടസ്സപ്പെട്ടിരുന്നതായും, നടൻ വൈകി എത്തുന്നതിനാൽ പല രംഗങ്ങളും രാത്രിയിൽ ധൃതിപിടിച്ച് ചിത്രീകരിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം സൽമാൻ ഖാന്റെ കരിയറിലെ തന്നെ വലിയ നിരാശകളിലൊന്നായി മാറുകയായിരുന്നു.

The post ‘ഞാൻ കേട്ട കഥയല്ല സിനിമയായത്’; രശ്മിക മന്ദാന appeared first on Express Kerala.

Spread the love

New Report

Close