loader image
‘മീശയ മുറുക്ക് 2’; രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഹിപ്‌ഹോപ്പ് ആദി

‘മീശയ മുറുക്ക് 2’; രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഹിപ്‌ഹോപ്പ് ആദി

സംഗീത ലോകത്തും സിനിമയിലും ഒരേപോലെ തരംഗം സൃഷ്ടിച്ച ഹിപ്ഹോപ്പ് ആദി തന്റെ ആരാധകർക്കായി ഒരു സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുന്നു. മലേഷ്യയിൽ നടന്ന ലൈവ് കൺസേർട്ടിനിടെയാണ് തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘മീശയ മുറുക്കി’ന്റെ (2017) രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന വിവരം താരം വെളിപ്പെടുത്തിയത്. ആദിയുടെ കരിയറിലെ വഴിത്തിരിവായ ചിത്രം എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ആദ്യ ഭാഗത്തെപ്പോലെ തന്നെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. സൗഹൃദം, കുടുംബബന്ധങ്ങൾ, സ്വയം തിരിച്ചറിവ് എന്നിവയിലൂന്നിയുള്ള ഒരു കഥയാകും സിനിമയുടേതെന്ന് ആദി പറഞ്ഞു. ഇന്നത്തെ യുവാക്കൾക്ക് ഏറെ പ്രസക്തമായ ഒരു പ്രമേയമായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം പ്രശസ്ത യൂട്യൂബ് താരവും വിജെ സിദ്ധു വ്ലോഗിലൂടെ ശ്രദ്ധേയനുമായ ഹർഷാദ് ഖാന്റെ സാന്നിധ്യമാണ്. ‘ഡ്രാഗൺ’, ‘ആരോമലേ’ എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹർഷാദ്, മീശയ മുറുക്ക് 2-ൽ ഒരു പ്രധാന നായക വേഷത്തിൽ എത്തും.

See also  സമുദായ സംഘടനകളുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല! ഐക്യനീക്കം പൊളിഞ്ഞതിൽ മറുപടിയുമായി സതീശൻ

Also Read: ‘ഞാൻ കേട്ട കഥയല്ല സിനിമയായത്’; രശ്മിക മന്ദാന

ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്വതന്ത്ര സംഗീതജ്ഞനായി വളരുന്ന കഥ പറഞ്ഞ ‘മീശയ മുറുക്ക്’ ആദിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു. ശിവകുമാരിൻ ശപഥം, കടൈസി ഉലക പോർ എന്നിവയ്ക്ക് ശേഷം ആദി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. മറ്റ് താരങ്ങളെക്കുറിച്ചോ റിലീസ് തീയതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രഖ്യാപനം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

The post ‘മീശയ മുറുക്ക് 2’; രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഹിപ്‌ഹോപ്പ് ആദി appeared first on Express Kerala.

Spread the love

New Report

Close