loader image
ഗാലറിയിൽ നിന്ന് മോശം പരാമർശം; ആരാധകനോട് രോഷത്തോടെ പ്രതികരിച്ച് അർഷ്ദീപ് സിംഗ്

ഗാലറിയിൽ നിന്ന് മോശം പരാമർശം; ആരാധകനോട് രോഷത്തോടെ പ്രതികരിച്ച് അർഷ്ദീപ് സിംഗ്

ൻഡോറിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ, അധിക്ഷേപകരമായി സംസാരിച്ച കാണിയോട് ക്ഷോഭിച്ച് പ്രതികരിച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഗാലറിയിൽ നിന്നുണ്ടായ മോശം പരാമർശം താരത്തെ പ്രകോപിപ്പിച്ചത്. സപ്പോർട്ട് സ്റ്റാഫുമായി സംസാരിക്കവേ ആരാധകന്റെ വാക്കുകൾ ശ്രദ്ധയിൽപ്പെട്ട അർഷ്ദീപ്, രോഷത്തോടെ അശ്ലീലപദങ്ങൾ ഉപയോഗിച്ചാണ് മറുപടി നൽകിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിൽ പത്തോവറിൽ 63 റൺസ് വഴങ്ങിയ അർഷ്ദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. മൂന്നാം ഏകദിനത്തിലാണ് അർഷ്ദീപിനെ ടീമിലുൾപ്പെടുത്തിയത്. കാണിയുടെ പ്രകോപനത്തിന് താരം നൽകിയ മറുപടി ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

Also Read: കോഹ്‌ലിക്ക് പോലും കിട്ടാത്ത പിന്തുണ! ഹർഷിത് റാണ ഇല്ലെങ്കിൽ ഇന്ത്യയുടെ കഥ കഴിഞ്ഞേനെ; ആകാശ് ചോപ്ര

മത്സരത്തിൽ ഇന്ത്യയെ 41 റൺസിന് പരാജയപ്പെടുത്തി ന്യൂസീലൻഡ് 2-1ന് ഏകദിന പരമ്പര സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും സെഞ്ചുറികളുടെ കരുത്തിൽ കിവികൾ 337 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 296 റൺസിന് പുറത്തായി. വിരാട് കോലിയുടെ സെഞ്ചുറി (124) ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായില്ല. ചില മേഖലകളിൽ ടീം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് മത്സരശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കി.

See also  പയ്യന്നൂർ ഫണ്ട് വിവാദം! പാർട്ടിക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

The post ഗാലറിയിൽ നിന്ന് മോശം പരാമർശം; ആരാധകനോട് രോഷത്തോടെ പ്രതികരിച്ച് അർഷ്ദീപ് സിംഗ് appeared first on Express Kerala.

Spread the love

New Report

Close