loader image
മരണം വരെ സംഭവിക്കാം; ‘ആൽമണ്ട് കിറ്റ്’ കഫ് സിറപ്പിന് തമിഴ്‌നാട്ടിൽ നിരോധനം, മാരക വിഷാംശം കണ്ടെത്തി

മരണം വരെ സംഭവിക്കാം; ‘ആൽമണ്ട് കിറ്റ്’ കഫ് സിറപ്പിന് തമിഴ്‌നാട്ടിൽ നിരോധനം, മാരക വിഷാംശം കണ്ടെത്തി

യർന്ന അളവിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് ‘ആൽമണ്ട് കിറ്റ്’ എന്ന കഫ് സിറപ്പിന് തമിഴ്‌നാട് സർക്കാർ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ശാസ്ത്രീയ പരിശോധനയിൽ മരുന്നിൽ മാരകമായ ‘ഈതലീൻ ഗ്ലൈക്കോൾ’ കണ്ടെത്തിയ സാഹചര്യത്തിലാണ് നിർമ്മാണവും വിതരണവും ഉപയോഗവും സർക്കാർ തടഞ്ഞത്. ബിഹാറിൽ നിർമ്മിച്ച ഈ സിറപ്പ് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് വ്യക്തമാക്കി.

വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ മാരകമായി ബാധിക്കുന്നതാണ് ഈതലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം. ചില സാഹചര്യങ്ങളിൽ ഇത് മരണത്തിന് വരെ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഷാംശമുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യം മുൻനിർത്തി തമിഴ്‌നാട് സർക്കാർ കർശനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Also Read: സൗഹൃദത്തിന്റെ 3 മണിക്കൂർ; ഇന്ത്യ-യുഎഇ ബന്ധത്തിൽ പുതിയ ചരിത്രമെഴുതി ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രികൾക്കും ഫാർമസികൾക്കും ഈ മരുന്നിന്റെ വിൽപ്പന ഉടൻ നിർത്താൻ നിർദ്ദേശം നൽകി കഴിഞ്ഞു. നിലവിൽ ഈ മരുന്ന് കൈവശമുള്ളവർ അവ സുരക്ഷിതമായി നശിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും വിവരങ്ങൾ തേടാനുമായി 94458 65400 എന്ന വാട്‌സാപ്പ് നമ്പറും ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്.

See also  ആരോഗ്യവും രുചിയും ഒന്നിച്ച്; വെറും 20 മിനിറ്റിൽ തയ്യാറാക്കാം ഈ റെസിപ്പി!

The post മരണം വരെ സംഭവിക്കാം; ‘ആൽമണ്ട് കിറ്റ്’ കഫ് സിറപ്പിന് തമിഴ്‌നാട്ടിൽ നിരോധനം, മാരക വിഷാംശം കണ്ടെത്തി appeared first on Express Kerala.

Spread the love

New Report

Close