
പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ വിവിധ എൻജിനിയറിങ് ശാഖകളിൽ അപ്രന്റീസ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഡിപ്ലോമക്കാർക്കുമാണ് അപേക്ഷിക്കാവുന്നത്. മൊത്തം 81 ഒഴിവുകളാണുള്ളത്. ഇതിൽ 37 എണ്ണം ബിരുദധാരികൾക്കും 44 എണ്ണം ഡിപ്ലോമക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഒരു വർഷത്തെ പരിശീലന കാലയളവിൽ ബിരുദധാരികൾക്ക് 12,300 രൂപയും ഡിപ്ലോമക്കാർക്ക് 10,900 രൂപയും പ്രതിമാസം സ്റ്റൈപൻഡായി ലഭിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യോഗ്യത നേടിയവർക്കാണ് മുൻഗണന. അപേക്ഷകർ നിർബന്ധമായും നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
Also Read: ജെഎസി 10, 12 ബോർഡ് പരീക്ഷ 2026! ഹാൾ ടിക്കറ്റുകൾ ലഭ്യമാണ്; ഡൗൺലോഡ് ചെയ്യേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.ilpgt.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ‘മാനേജർ (പി&എ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, കഞ്ചിക്കോട് വെസ്റ്റ്, പാലക്കാട് – 678 623’ എന്ന വിലാസത്തിൽ തപാൽ വഴി അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 9 ആണ്.
The post എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും സുവർണ്ണാവസരം; കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ സ്റ്റൈപൻഡോടെ പരിശീലനം appeared first on Express Kerala.



