
കാസർകോട്: വയനാട്ടിലെ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബിഎംഡബ്ല്യു കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയിൽ പൊയ്നാച്ചിയിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തിൽ കാർ പൂർണ്ണമായും തകരുകയും, ഉള്ളിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചതായി പോലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശികളായ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും പരിക്കേറ്റവർ ചികിത്സയിൽ തുടരുകയുമാണ്.
The post കാസർകോട് ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Express Kerala.



