loader image
ഉറ്റുനോക്കി കേരളം! നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

ഉറ്റുനോക്കി കേരളം! നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

ണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കുന്നു. രാവിലെ ഒൻപത് മണിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾക്ക് തുടക്കമാകുക. സർക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും ഉൾക്കൊള്ളുന്നതാകും ഗവർണറുടെ പ്രസംഗം. തുടർന്ന് ജനുവരി 22, 27, 28 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ സഭയിൽ നടക്കും.

ഈ സമ്മേളനത്തിലെ ഏറ്റവും പ്രധാന അജണ്ട ഫെബ്രുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിലെ അവസാന പൂർണ്ണ ബജറ്റാണിത് എന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചകൾ നടക്കും. സർക്കാരിന്റെ സാമ്പത്തിക നയങ്ങളും വികസന മുൻഗണനകളും ഈ ദിവസങ്ങളിൽ സഭയുടെ പ്രധാന പരിഗണനയ്ക്ക് വരും.

Also Read: ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലായി ഇ.ഡി റെയ്ഡ്; 21 ഇടങ്ങളിൽ പരിശോധന

See also  കൊച്ചിയിൽ വൻ ലഹരിവേട്ട; ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

രാഷ്ട്രീയമായി ഏറെ പ്രക്ഷുബ്ധമായ ഒരു സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യും. ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

The post ഉറ്റുനോക്കി കേരളം! നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും appeared first on Express Kerala.

Spread the love

New Report

Close