loader image
ഇന്ത്യയിലേക്കുള്ള വരവ് വീട്ടിലേക്ക് മടങ്ങുന്നത് പോലെ; ബഹിരാകാശ മത്സരത്തിൽ ഇന്ത്യയും മുന്നിലെന്ന് സുനിതാ വില്യംസ്

ഇന്ത്യയിലേക്കുള്ള വരവ് വീട്ടിലേക്ക് മടങ്ങുന്നത് പോലെ; ബഹിരാകാശ മത്സരത്തിൽ ഇന്ത്യയും മുന്നിലെന്ന് സുനിതാ വില്യംസ്

ഡൽഹി: ഇന്ത്യയുമായുള്ള തന്റെ വൈകാരിക ബന്ധവും ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെയും കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഡൽഹിയിലെ അമേരിക്കൻ സെന്ററിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. അച്ഛന്റെ ജന്മനാടായ ഇന്ത്യയിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്ന് സുനിതാ വില്യംസ് പറഞ്ഞു. ഒരുമണിക്കൂർ നീണ്ട സംവാദത്തിൽ തന്റെ ബഹിരാകാശയാത്രയുടെ വിശേഷങ്ങളും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങളും പങ്കുെവച്ചു.

ബഹിരാകാശ മേഖലയിൽ ആഗോളതലത്തിൽ വലിയ മത്സരം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്രയും തിരിച്ചുവരവും ലളിതമാക്കുകയാണ് പ്രധാന ലക്ഷ്യം. 2040-ഓടെ ചന്ദ്രനിൽ ഇന്ത്യക്കാരനെ എത്തിക്കാനുള്ള നീക്കങ്ങളെ അവർ പ്രശംസിച്ചു. ഈ ബഹിരാകാശ മത്സരത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്ന് അവർ വ്യക്തമാക്കി. 2035-ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കാനും 2040-ഓടെ ആദ്യ യാത്രികനെ ചന്ദ്രനിലേക്ക് അയക്കാനുമുള്ള ഇന്ത്യയുടെ പദ്ധതികളെയും അവർ പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സുനിതാ വില്യംസ് വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര നിലയത്തിലെത്തിയ സമയത്ത് അവിടെ ഉണ്ടാകാൻ കഴിയാത്തതിൽ അവർ ഖേദം പ്രകടിപ്പിച്ചു.

See also  “രാഹുൽ സ്വേച്ഛാധിപതി, എന്റെ ജീവന് ഭീഷണി”; മുൻ കോൺഗ്രസ് എംപിയുടെ വെളിപ്പെടുത്തൽ

The post ഇന്ത്യയിലേക്കുള്ള വരവ് വീട്ടിലേക്ക് മടങ്ങുന്നത് പോലെ; ബഹിരാകാശ മത്സരത്തിൽ ഇന്ത്യയും മുന്നിലെന്ന് സുനിതാ വില്യംസ് appeared first on Express Kerala.

Spread the love

New Report

Close