loader image
മുടപ്പല്ലൂരിലെ ജപ്തി; രാത്രിയിൽ വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ

മുടപ്പല്ലൂരിലെ ജപ്തി; രാത്രിയിൽ വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ

പാലക്കാട്: മുടപ്പല്ലൂരിൽ ബാങ്ക് ജപ്തി ചെയ്തതിനെത്തുടർന്ന് തെരുവിലായ കുടുംബത്തെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറ്റി ഡിവൈഎഫ്ഐ. പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി ചെയ്ത സ്വാമിനാഥന്റെയും കുടുംബത്തിന്റെയും വീടാണ് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി വീട് പൂട്ടിയത്. രാത്രിയോടെ പെരുവഴിയിലായ സ്വാമിനാഥനെയും കുടുംബത്തെയും ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. ജപ്തി നേരിട്ട കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും സംരക്ഷണവും നൽകുമെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം അറിയിച്ചു.

The post മുടപ്പല്ലൂരിലെ ജപ്തി; രാത്രിയിൽ വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്ഐ appeared first on Express Kerala.

Spread the love
See also  45ന് താഴെയുള്ള പുരുഷന്മാർ ജാഗ്രത! ഹൃദയാഘാതത്തിന്റെ മറഞ്ഞ ലക്ഷണങ്ങൾ

New Report

Close