loader image
ഹൃദയം തുന്നിച്ചേർത്ത പ്രത്യാശകൾ വിഫലം; നേപ്പാളി പെൺകുട്ടി മരണത്തിന് കീഴടങ്ങി

ഹൃദയം തുന്നിച്ചേർത്ത പ്രത്യാശകൾ വിഫലം; നേപ്പാളി പെൺകുട്ടി മരണത്തിന് കീഴടങ്ങി

കൊച്ചി: രാജ്യത്തെ ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കേരളത്തിന്റെ പ്രാർത്ഥനകളെ വിഫലമാക്കി നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) മരണത്തിന് കീഴടങ്ങി. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദുർഗയ്ക്ക് പെട്ടെന്നുണ്ടായ ശ്വാസകോശ തടസ്സത്തെത്തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത വിയോഗം.

‘ഡാനൺ’ എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച ദുർഗയുടെ ജീവിതം അതിജീവനത്തിന്റെ വലിയൊരു പോരാട്ടമായിരുന്നു. ഇതേ രോഗം മൂലം അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ദുർഗ, അനാഥാലയത്തിൽ നിന്നാണ് ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയുടെയും കോടതിയുടെയും പ്രത്യേക ഇടപെടലിലൂടെയാണ് ശസ്ത്രക്രിയയ്ക്കുള്ള വഴി തെളിഞ്ഞത്. കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ഡിസംബർ 22-ന് നടന്ന ശസ്ത്രക്രിയയിലൂടെ ദുർഗയിൽ തുടിച്ചത്.

Also Read: ഗുരുവായൂരിൽ ഞായറാഴ്ച വിവാഹപ്പൂരം; 245 കല്യാണങ്ങൾക്കായി പുലർച്ചെ 4 മുതൽ താലികെട്ട്

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ വലിയ പുരോഗതി പ്രകടിപ്പിച്ചിരുന്ന ദുർഗയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയതോടെ ഫിസിയോതെറാപ്പിയും ആരംഭിച്ചു. എന്നാൽ ഫിസിയോതെറാപ്പിക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  “മണിപ്പൂരിനെ മറന്നോ പ്രധാനമന്ത്രി?”; തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷയെച്ചൊല്ലി മോദി-സ്റ്റാലിൻ പോര് മുറുകുന്നു

The post ഹൃദയം തുന്നിച്ചേർത്ത പ്രത്യാശകൾ വിഫലം; നേപ്പാളി പെൺകുട്ടി മരണത്തിന് കീഴടങ്ങി appeared first on Express Kerala.

Spread the love

New Report

Close