loader image
ശബരിമല സ്വർണക്കൊള്ള! മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള! മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബു സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നിവയിലാണ് മുരാരി ബാബു ജാമ്യം തേടിയിരിക്കുന്നത്. ഇന്നലെ വാദം പൂർത്തിയായ അപേക്ഷയിൽ അനുകൂല വിധി ഉണ്ടായാൽ, സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്ന ആദ്യ പ്രതിയായി മുരാരി ബാബു മാറും. കേസിലെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും, കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.

Also Read: ഹൃദയം തുന്നിച്ചേർത്ത പ്രത്യാശകൾ വിഫലം; നേപ്പാളി പെൺകുട്ടി മരണത്തിന് കീഴടങ്ങി

അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസത്തെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തിന്റെ റിമാൻഡ് നീട്ടി വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി ഈ മാസം 28-ന് പരിഗണിക്കും.

See also  ഷാഫി പറമ്പിൽ എംപിക്ക് തടവ് ശിക്ഷ! പാലക്കാട്ടെ ദേശീയപാത ഉപരോധക്കേസിൽ കോടതി നടപടി

The post ശബരിമല സ്വർണക്കൊള്ള! മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി appeared first on Express Kerala.

Spread the love

New Report

Close