loader image
കിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; ‘ഓപ്പറേഷൻ ട്രാഷി–1’ തുടരുന്നു

കിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; ‘ഓപ്പറേഷൻ ട്രാഷി–1’ തുടരുന്നു

മ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതിനെത്തുടർന്ന് സൈന്യം തിരച്ചിൽ ശക്തമാക്കി. ചത്രോ മേഖലയിലെ വനപ്രദേശങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച സൊന്നാർ ഗ്രാമത്തിൽ നടന്ന സൈനിക നടപടിക്കിടെ ഭീകരർ നടത്തിയ അപ്രതീക്ഷിത ഗ്രനേഡ് ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റിരുന്നു. മൂന്നിലധികം ഭീകരർ ഇപ്പോഴും മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന.

ഭീകരരെ തുരത്തുന്നതിനായി ‘ഓപ്പറേഷൻ ട്രാഷി–1’ എന്ന പേരിൽ കരസേന വിപുലമായ തിരച്ചിലാണ് നടത്തുന്നത്. കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിക്കുകയും വനമേഖലകൾ പൂർണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ദുർഘടമായ ഭൂപ്രകൃതി കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സൈനിക നീക്കം പുരോഗമിക്കുന്നത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള പരിശോധന തുടരുകയാണ്.

The post കിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; ‘ഓപ്പറേഷൻ ട്രാഷി–1’ തുടരുന്നു appeared first on Express Kerala.

Spread the love
See also  ഇറാന് കാവലായി ഇന്ത്യ!

New Report

Close