
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് വീട്ടിൽ സച്ചിൻ വർഗീസ് (26) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.
പടിഞ്ഞാറേക്കല്ലട സ്വദേശിയായ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി അവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് രക്ഷിതാക്കൾ ശാസ്താംകോട്ട പോലീസിൽ പരാതി നല്‍കുകയായിരുന്നു. കോട്ടയത്തെത്തിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം കൂടി പീഡനം; ശാസ്താംകോട്ടയിൽ യുവാവ് അറസ്റ്റില്‍ appeared first on Express Kerala.



