loader image
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസ്; കൊല്ലം സ്വദേശി പിടിയിൽ

നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസ്; കൊല്ലം സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി പോലീസ്. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.

കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസമാണ് അഭിജിത്തിനെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള മുറിവും നെഞ്ചിലെ കുത്തും കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് അലിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ഇന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

The post നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസ്; കൊല്ലം സ്വദേശി പിടിയിൽ appeared first on Express Kerala.

Spread the love
See also  ഡസ്റ്റർ തിരിച്ചെത്തുന്നു; പുത്തൻ ലുക്കിലും കരുത്തിലും റെനോ ഡസ്റ്റർ ഇന്ന് വിപണിയിലേക്ക്

New Report

Close