loader image
വാട്ട്‌സ്ആപ്പിലെ സ്പാം സന്ദേശങ്ങൾക്കും കോളുകൾക്കും വിട; ശല്യക്കാരെ തടയാൻ ലളിതമായ വഴികൾ

വാട്ട്‌സ്ആപ്പിലെ സ്പാം സന്ദേശങ്ങൾക്കും കോളുകൾക്കും വിട; ശല്യക്കാരെ തടയാൻ ലളിതമായ വഴികൾ

മയഭേദമില്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ സന്ദേശങ്ങളും സ്പാം കോളുകളും പലപ്പോഴും നമ്മുടെ സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കാറുണ്ട്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള പരസ്യങ്ങളും തട്ടിപ്പ് സന്ദേശങ്ങളും ഇത്തരത്തിൽ വലിയൊരു തലവേദനയാണ്. എന്നാൽ ഇത്തരം ശല്യക്കാരെ എന്നെന്നേക്കുമായി ഒഴിവാക്കാൻ വാട്ട്‌സ്ആപ്പിൽ തന്നെ ഫലപ്രദമായ സംവിധാനങ്ങളുണ്ട്. പ്രധാനമായും രണ്ട് ലളിതമായ മാർഗ്ഗങ്ങളിലൂടെ നമുക്ക് അനാവശ്യ നമ്പറുകളെ ബ്ലോക്ക് ചെയ്യാൻ സാധിക്കും. വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ് വഴിയോ അല്ലെങ്കിൽ ചാറ്റ് വിൻഡോ നേരിട്ടോ ഉപയോഗിച്ച് ഇത്തരം നമ്പറുകൾ തടയുന്നത് വഴി സുരക്ഷിതമായ ഒരു ഡിജിറ്റൽ അനുഭവം ഉറപ്പാക്കാൻ ഓരോ ഉപഭോക്താവിനും സാധിക്കും.

ചാറ്റ് വിൻഡോയിൽ നിന്ന് ബ്ലോക്ക് ചെയ്യാം

അപരിചിത നമ്പർ: നിങ്ങൾക്ക് സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് സന്ദേശം വന്നാൽ, ആ ചാറ്റ് തുറക്കുമ്പോൾ തന്നെ മുകൾഭാഗത്തായി ‘Block’, ‘Report & Block’ എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ ‘Block’ നൽകിയാൽ ആ നമ്പറിൽ നിന്ന് ഇനി ശല്യമുണ്ടാകില്ല.

സേവ് ചെയ്ത നമ്പർ: നിങ്ങളുടെ വാട്ട്‌സ്ആപ്പ് കോൺടാക്റ്റിലുള്ള ഒരാളെ ബ്ലോക്ക് ചെയ്യുന്നതിനായി, ആദ്യം അവരുടെ ചാറ്റ് വിൻഡോ തുറക്കുക. തുടർന്ന് സ്ക്രീനിന്റെ വലതുഭാഗത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ (Menu) ക്ലിക്ക് ചെയ്ത് ‘More’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നൽകിയിരിക്കുന്ന ‘Block’ എന്ന ഓപ്ഷനിൽ അമർത്തി സ്ഥിരീകരിക്കുന്നതോടെ ആ വ്യക്തിയെ നിങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും.

See also  ഗണേഷിന്റെ നാട്ടിൽ ഉണ്ടോ ഇത്രയും വികസനം? പുതുപ്പള്ളിയിൽ വികസനപ്പോര് മുറുകുന്നു!

Also Read: ഭൂമിയെ വിസ്മയിപ്പിച്ച് ധ്രുവദീപ്തി; 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ് രേഖപ്പെടുത്തി

സെറ്റിംഗ്സ് വഴിയും ബ്ലോക്ക് ചെയ്യാം

വാട്ട്‌സാപ്പിലെ Settings തുറന്ന് ‘Privacy’ (സ്വകാര്യത) എന്ന ഓപ്ഷനിലേക്ക് പോവുക.

താഴേക്ക് സ്ക്രോൾ ചെയ്താൽ ‘Blocked contacts’ എന്ന് കാണാം.

അതിൽ ക്ലിക്ക് ചെയ്താൽ, മുകളിൽ വലതുവശത്തുള്ള ‘+’ ഐക്കൺ ഉപയോഗിച്ച് നിങ്ങൾക്ക് കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ആരെ വേണമെങ്കിലും ബ്ലോക്ക് ലിസ്റ്റിലേക്ക് ചേർക്കാം.

ബ്ലോക്ക് ചെയ്താൽ എന്ത് സംഭവിക്കും? ഒരാളെ ബ്ലോക്ക് ചെയ്താൽ പിന്നെ അവർക്ക് നിങ്ങളെ വിളിക്കാനോ സന്ദേശം അയക്കാനോ കഴിയില്ല. നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവയൊന്നും അവർക്ക് കാണാനും സാധിക്കില്ല.

അൺബ്ലോക്ക് ചെയ്യാൻ: ഇനി ബ്ലോക്ക് ചെയ്തത് മാറ്റണമെങ്കിൽ, ‘Blocked contacts’ ലിസ്റ്റിൽ പോയി ആ നമ്പറിൽ ക്ലിക്ക് ചെയ്ത് ‘Unblock’ കൊടുത്താൽ മതിയാകും.

The post വാട്ട്‌സ്ആപ്പിലെ സ്പാം സന്ദേശങ്ങൾക്കും കോളുകൾക്കും വിട; ശല്യക്കാരെ തടയാൻ ലളിതമായ വഴികൾ appeared first on Express Kerala.

See also  റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! പ്രവാസി പിടിയിൽ
Spread the love

New Report

Close