loader image
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ആവേശകരമായ സ്വീകരണം, വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചേക്കും

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ആവേശകരമായ സ്വീകരണം, വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് പാതയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരിക്കുന്നത്. ബിജെപി പ്രവർത്തകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രപ്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്നാണ് സൂചന. സിൽവർലൈനിന് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയാണ് പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. നിർമ്മാണച്ചുമതല ഡിഎംആർസിക്കായിരിക്കുമെന്ന വാർത്തകളും വികസന ചർച്ചകൾക്ക് ആവേശം പകരുന്നുണ്ട്.

The post പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ആവേശകരമായ സ്വീകരണം, വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചേക്കും appeared first on Express Kerala.

See also  വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്!
Spread the love

New Report

Close