സ്വർണവും വെള്ളിയും സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത വിധം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, വിപണിയെ ഞെട്ടിച്ചുകൊണ്ട് വെള്ളി വിലയും ചരിത്രത്തിലാദ്യമായി കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു പവൻ സ്വർണത്തിന് ഇനി 1,17,120 രൂപ നൽകണം. ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ആഭ്യന്തര വിപണിയിൽ ഇത്ര വലിയ പ്രതിഫലനമുണ്ടാക്കുന്നത്.
Also Read: എട്ടാം ശമ്പള കമ്മീഷൻ വരുന്നു; ജീവനക്കാരുടെ സംഘടനകൾ ഫെബ്രുവരി 25-ന് ഡൽഹിയിൽ യോഗം ചേരും
സ്വർണത്തേക്കാൾ വേഗത്തിലാണ് വെള്ളി വിപണിയിലെ ചലനങ്ങൾ. വെറും മൂന്നാഴ്ചയ്ക്കിടെ 30 ശതമാനത്തോളം വർധനവാണ് വെള്ളിക്കുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 94.75 ഡോളർ വരെ എത്തിയതോടെയാണ് ഇന്ത്യൻ വിപണിയിൽ കിലോയ്ക്ക് മൂന്ന് ലക്ഷം എന്ന റെക്കോർഡ് പിറന്നത്.
The post പൊന്നും വിലയല്ല, ഇത് തീവില! സ്വർണം ഒരു പവന് 1.17 ലക്ഷം; വെള്ളിയും ചരിത്ര റെക്കോർഡിൽ! appeared first on Express Kerala.



