
രാജസ്ഥാൻ സ്റ്റാഫ് സെലക്ഷൻ ബോർഡ് വിവിധ വകുപ്പുകളിലായി 804 ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 27 മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ബോർഡ് ചെയർമാൻ അലോക് രാജ് അറിയിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർ.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷയുടെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് (10+2) പാസായവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സയൻസ് ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് സയൻസ് വിഷയങ്ങളും, ജിയോഗ്രഫി ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ജിയോഗ്രഫി വിഷയവും പന്ത്രണ്ടാം ക്ലാസിൽ പഠിച്ചിരിക്കണം. 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. റിസർവേഷൻ വിഭാഗങ്ങൾക്കുള്ള പ്രായപരിധി ഇളവുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
The post രാജസ്ഥാനിൽ 804 ലാബ് അസിസ്റ്റന്റ് ഒഴിവുകൾ; ജനുവരി 27 മുതൽ അപേക്ഷിക്കാം appeared first on Express Kerala.



