
ചിക്കൻ വിഭവങ്ങളിൽ വൈവിധ്യം ആഗ്രഹിക്കുന്നവർക്കായി സ്വാദിഷ്ടമായ ഒരു ‘ചിക്കൻ ചെറിയുള്ളി റോസ്റ്റ്’ പരിചയപ്പെടാം. അപ്പത്തിനും ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ചൊരു കോമ്പിനേഷനാണിത്. സാധാരണ ചിക്കൻ കറികളിൽ നിന്ന് വ്യത്യസ്തമായി, ധാരാളം ചെറിയുള്ളി ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം അതിന്റെ തനതായ രുചി കൊണ്ടും മണം കൊണ്ടും ഏവരെയും ആകർഷിക്കും. കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ചിക്കൻ പ്രേമികൾ തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ്.
ചേരുവകൾ
ചിക്കൻ – 1.2 kg
മഞ്ഞൾപൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – 1½ ടീസ്പൂൺ
ചെറിയ ഉള്ളി – 400 gm (3 Cups)
വെളിച്ചെണ്ണ – 6 ടീസ്പൂൺ
ഇഞ്ചി – 2 Inch Piece
വെളുത്തുള്ളി – 12 അല്ലി
കറിവേപ്പില – 3 Sprigs
ഉണക്കമുളക് ചതച്ചത് – 1½ ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
കാശ്മീരി മുളകുപൊടി- 2½ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്
കുരുമുളകുപൊടി – ½ ടീസ്പൂൺ
Also Read: കണ്ണാടി കാണുമ്പോൾ ഒരു ‘ഗും’ വേണ്ടേ? പുരുഷന്മാർ അറിയേണ്ട 8 ഗ്രൂമിംഗ് വിദ്യകൾ
തയ്യാറാക്കുന്ന വിധം
കനംകൂടിയ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ചെറിയുള്ളി ചേർത്ത് മീഡിയം ഫ്ളെയിമിൽ സ്ലോ ആയി വഴറ്റുക. ഉള്ളി നന്നായി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. ഇതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ച് താഴ്ത്തി വെച്ച ശേഷം അതിലേക്ക് മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. അൽപ്പം വെളളം കൂടി ചേർക്കണം. ഇതിലേക്ക് ചിക്കൻ ചേർക്കാം. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മൂടി മീഡിയം ഫ്ളെയിമിൽ 15–20 മിനിറ്റ് വേവിക്കുക. ചിക്കൻ നന്നായി വെന്ത ശേഷം മൂടി തുറന്ന് വെള്ളം ഉണങ്ങാൻ വിടുക. ഇതിലേക്ക് ഉണക്കമുളക് ചതച്ചത്, ഗരം മസാല എന്നിവയും ചേർക്കുക. തീ കുറച്ച് ഇടയ്ക്കിടെ ഇളക്കി എണ്ണ പൊങ്ങിവരുന്നതുവരെ റോസ്റ്റ് ചെയ്യുക.
The post നാടൻ രുചിയിൽ ചിക്കൻ ചെറിയുള്ളി റോസ്റ്റ്; അപ്പത്തിനും ചപ്പാത്തിയ്ക്കും സൂപ്പർ കോമ്പിനേഷൻ! appeared first on Express Kerala.



