രജിഷ വിജയന്റെ ബോൾഡ് ലുക്ക്; കൃഷാന്ത് ചിത്രം ‘മസ്തിഷ്ക മരണ’ത്തിലെ പുതിയ ഗാനം പുറത്ത്

രജിഷ വിജയന്റെ ബോൾഡ് ലുക്ക്; കൃഷാന്ത് ചിത്രം ‘മസ്തിഷ്ക മരണ’ത്തിലെ പുതിയ ഗാനം പുറത്ത്

വാസവ്യൂഹം, ‘പുരുഷപ്രേതം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കും ‘ഗഗനചാരി’ എന്ന സയൻസ് ഫിക്ഷനും ശേഷം സംവിധായകൻ കൃഷാന്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മസ്തിഷ്ക മരണം – എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’. അജിത് വിനായക ഫിലിംസും കൃഷാന്ത് ഫിലിംസും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം മറ്റൊരു സയൻസ് ഫിക്ഷൻ വിരുന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.

ആവേശമായി ‘കോമള താമര’ വീഡിയോ സോങ്

ചിത്രത്തിലെ ‘കോമള താമര’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണവം ശശി ആലപിച്ച ഈ ഗാനത്തിന് വർക്കിയാണ് സംഗീതം നൽകിയിരിക്കുന്നത്. നടി രജിഷ വിജയന്റെ വേറിട്ട ലുക്കാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിലെ രജിഷയുടെ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read: പത്മഭൂഷൺ തിളക്കത്തിൽ മമ്മൂട്ടി; ‘ഇച്ചാക്കാ’ എന്ന് വിളിച്ച് മോഹൻലാലിന്റെ അഭിനന്ദനം

വൻ താരനിരയും അണിയറ പ്രവർത്തകരും

രജിഷ വിജയൻ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർക്കൊപ്പം ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, ജഗദീഷ്, ശാന്തി ബാലചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൃഷാന്തും ആൽവിൻ ജോസഫും ചേർന്നാണ്. രഞ്ജിത്ത് കരുണാകരൻ പ്രൊജക്റ്റ് ഡിസൈനറായും നിഖിൽ പ്രഭാകർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

The post രജിഷ വിജയന്റെ ബോൾഡ് ലുക്ക്; കൃഷാന്ത് ചിത്രം ‘മസ്തിഷ്ക മരണ’ത്തിലെ പുതിയ ഗാനം പുറത്ത് appeared first on Express Kerala.

Spread the love
Scroll to Top