loader image
ദുബായ് ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതം; സ്മാർട്ട് ക്യാമറകളും റോബോട്ടുകളും സജ്ജം

ദുബായ് ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതം; സ്മാർട്ട് ക്യാമറകളും റോബോട്ടുകളും സജ്ജം

ന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ബീച്ചുകളിൽ അത്യാധുനിക സ്മാർട്ട് ക്യാമറകളും സെൻസറുകളും സ്ഥാപിച്ചു. നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അപകടമുണ്ടാകുന്ന സാഹചര്യത്തിൽ നിമിഷങ്ങൾക്കകം ലൈഫ് ഗാർഡുകൾക്ക് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ജുമൈറ, ഉമ്മുസുഖീം ബീച്ചുകളിൽ രാത്രികാലങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് പകലിന് സമാനമായ വെളിച്ചം നൽകുന്ന സ്മാർട്ട് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ശുചിത്വ പരിപാലനത്തിനായി മണലിനടിയിലെ ചെറിയ മാലിന്യങ്ങൾ പോലും കണ്ടെത്തി നീക്കം ചെയ്യാൻ കഴിവുള്ള റോബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ബീച്ചുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ സ്മാർട്ട് വാഹനങ്ങൾ വഴി കണ്ടെത്തി 500 ദിർഹം വരെ പിഴ ഈടാക്കും. സൗജന്യ വൈഫൈ ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വരും വർഷങ്ങളിൽ പൊതു ബീച്ചുകളുടെ നീളം 400 ശതമാനം വർദ്ധിപ്പിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. സുരക്ഷയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്നതോടെ ലോകത്തെ ഏറ്റവും മികച്ച ബീച്ച് അനുഭവമാണ് ദുബായ് ലക്ഷ്യമിടുന്നത്.

The post ദുബായ് ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതം; സ്മാർട്ട് ക്യാമറകളും റോബോട്ടുകളും സജ്ജം appeared first on Express Kerala.

See also  എന്താണ് ബ്ലൂ ആധാർ? നിങ്ങളുടെ കുട്ടിക്ക് ഇത് എടുത്തോ? അറിയേണ്ടതെല്ലാം
Spread the love

New Report

Close