
ഇന്ത്യ പോസ്റ്റ് രാജ്യത്തുടനീളമുള്ള വിവിധ തപാൽ സർക്കിളുകളിലായി 28,740 ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഗ്രാമീൺ ഡാക് സേവക് എന്നീ വിഭാഗങ്ങളിലായാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഈ റിക്രൂട്ട്‌മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് പ്രത്യേകമായി എഴുത്തുപരീക്ഷകൾ ഇല്ല എന്നതാണ്. പത്താം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് 18 നും 40 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ബിപിഎം തസ്തികയിൽ 12,000 രൂപ മുതൽ 29,380 രൂപ വരെയും, എബിപിഎം/ജിഡിഎസ് തസ്തികകളിൽ 10,000 രൂപ മുതൽ 24,470 രൂപ വരെയുമാണ് മാസശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
Also Read: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി! ഗുണനിലവാര പരിശോധനയ്ക്ക് വിരമിച്ച എൻജിനീയർമാരെ നിയമിക്കുന്നു
വിജ്ഞാപനം ജനുവരി 31-ന് പുറത്തിറങ്ങുന്നതോടെ അപേക്ഷാ നടപടികൾ ആരംഭിക്കും. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16-മാണ്. സമർപ്പിച്ച അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ ഫെബ്രുവരി 18, 19 തീയതികളിൽ സൗകര്യമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു സുവർണ്ണാവസരമാണ്.
The post തപാൽ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 28,740 തസ്തികകളിലേക്ക് വിജ്ഞാപനമായി appeared first on Express Kerala.



