
വയനാട്: കൽപ്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിയായ നാഫിൽ (18) ആണ് പിടിയിലായത്. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്നും മോശമായി സംസാരിച്ചെന്നും ആരോപിച്ചാണ് പ്രതികൾ ചേർന്ന് പതിനാറുകാരനെ ഫോണിൽ വിളിച്ച് വരുത്തി മർദിച്ചത്. അഞ്ച് മിനിറ്റോളം നീളുന്ന ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയുടെ മുഖത്തും പുറത്തും ക്രൂരമായി മർദിക്കുന്നതും, നിലവിളിക്കുന്ന കുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി മാപ്പ് പറഞ്ഞിട്ടും പ്രതികൾ മർദനം തുടരുകയായിരുന്നു. ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
The post കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ appeared first on Express Kerala.



