loader image
ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം; നാല് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 10 കോടി കടന്ന് കളക്ഷൻ!

ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം; നാല് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 10 കോടി കടന്ന് കളക്ഷൻ!

ലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ‘ചത്താ പച്ച’ കേരള ബോക്സ് ഓഫീസിൽ തകർപ്പൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 10.91 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത്. ആഗോളതലത്തിൽ 20 കോടിയിലധികം രൂപ സ്വന്തമാക്കിയ ചിത്രം, വമ്പൻ പ്രേക്ഷക പ്രതികരണങ്ങളോടെ പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലുടനീളം എക്സ്ട്രാ സ്ക്രീനുകളും ഷോകളും വർദ്ധിപ്പിച്ചുകൊണ്ട് യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ചിത്രം ആവേശത്തിലാഴ്ത്തുകയാണ്.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. വാൾട്ടർ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയത് ചിത്രത്തിന് വലിയ മൈലേജ് നൽകി. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്നതിനൊപ്പം ആക്ഷനും കോമഡിയും വൈകാരിക നിമിഷങ്ങളും മനോഹരമായി കോർത്തിണക്കുന്നു.

See also  വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

Also Read: മോഹൻലാലും വിഷ്ണു മോഹനും ഒന്നിക്കുന്നു; വരുന്നു ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘L367’

ബോളിവുഡ് സംഗീത ഇതിഹാസങ്ങളായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി തുടങ്ങി വൻ താരനിര അണിനിരന്ന ഈ ചിത്രം പൂർണ്ണമായും ഒരു എന്റർടൈൻമെന്റ് പാക്കേജായി നിരൂപക പ്രശംസയും ഏറ്റുവാങ്ങുന്നു.

The post ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം; നാല് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 10 കോടി കടന്ന് കളക്ഷൻ! appeared first on Express Kerala.

Spread the love

New Report

Close