loader image
കുവൈത്തിൽ വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇനി വിരൽത്തുമ്പിൽ! ‘സാഹെൽ’ ആപ്പിൽ ഡിജിറ്റൽ സേവനം ആരംഭിച്ചു

കുവൈത്തിൽ വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇനി വിരൽത്തുമ്പിൽ! ‘സാഹെൽ’ ആപ്പിൽ ഡിജിറ്റൽ സേവനം ആരംഭിച്ചു

കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇനി മുതൽ ‘സാഹെൽ’ ആപ്പ് വഴി ലഭ്യമാകും. കടലാസ് ഇടപാടുകളും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നതു മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കി പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അപേക്ഷകർക്ക് തങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ ഡിജിറ്റലായി കൈപ്പറ്റാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കുന്ന മുറയ്ക്ക് സിസ്റ്റം തന്നെ രേഖകൾ തയ്യാറാക്കുകയും ആപ്പ് വഴി ഗുണഭോക്താവിനെ അറിയിക്കുകയും ചെയ്യും. കരാറിൽ ഒപ്പിടുന്നതിന് മാത്രമാണ് അപേക്ഷകർ ഇനി നേരിട്ട് ഹാജരാകേണ്ടി വരുന്നത്. വിവിധ സർക്കാർ വകുപ്പുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിച്ചതിലൂടെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി.

The post കുവൈത്തിൽ വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇനി വിരൽത്തുമ്പിൽ! ‘സാഹെൽ’ ആപ്പിൽ ഡിജിറ്റൽ സേവനം ആരംഭിച്ചു appeared first on Express Kerala.

Spread the love
See also  മൊബൈൽ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; സ്വന്തം ബ്രാൻഡ് ഉടൻ, പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

New Report

Close