loader image
വിവാഹ ചടങ്ങുകൾ തീരും മുൻപ് വയറുവേദന; ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി

വിവാഹ ചടങ്ങുകൾ തീരും മുൻപ് വയറുവേദന; ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി

ത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ വിവാഹത്തിന് പിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. കുംഹാരിയ സ്വദേശിയായ റിസ്വാനും അയൽഗ്രാമമായ ബഹാദുർഗഞ്ച് സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പോലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചത്.

ശനിയാഴ്ച വൈകുന്നേരം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകൾ പൂർത്തിയാക്കി വധു വരന്റെ വീട്ടിലെത്തിയ ഉടൻ തന്നെ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. വിവാഹാഘോഷങ്ങൾ അവസാനിക്കുന്നതിന് മുൻപ് വേദന കഠിനമായതോടെ വീട്ടുകാർ ഡോക്ടറെ സമീപിച്ചു. പരിശോധനയിലാണ് യുവതിക്ക് അനുഭവപ്പെടുന്നത് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഞായറാഴ്ച പുലർച്ചയോടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

Also Read: പ്രതിരോധം മുതൽ തൊഴിൽ വരെ; ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിൽ പുതിയ യുഗം, എഫ്‌ടി‌എ പ്രഖ്യാപനം ഇന്ന്

പ്രണയബന്ധം വീട്ടുകാർ അംഗീകരിക്കാൻ വൈകിയതാണ് വിവാഹം നീണ്ടുപോയതെന്നാണ് വിവരം. വിവാഹത്തിന് മുൻപ് തന്നെ യുവതി ഗർഭിണിയായിരുന്നുവെങ്കിലും വീട്ടുകാർ ഇതറിഞ്ഞിരുന്നില്ല. സംഭവത്തിൽ നിലവിൽ ആരും പരാതികൾ നൽകിയിട്ടില്ലെന്നും നവജാതശിശുവും അമ്മയും സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

See also  ആവേശം വിതറി ‘കൊടുമുടി കയറെടാ’; ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

The post വിവാഹ ചടങ്ങുകൾ തീരും മുൻപ് വയറുവേദന; ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി appeared first on Express Kerala.

Spread the love

New Report

Close