loader image
ബേസിൽ ഇനി തമിഴിലും; ‘രാവടി’ ഫസ്റ്റ് ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്!

ബേസിൽ ഇനി തമിഴിലും; ‘രാവടി’ ഫസ്റ്റ് ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്!

ബേസിൽ ജോസഫിനെ പ്രധാന വേഷത്തിൽ അവതരിപ്പിച്ചു കൊണ്ട് സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 13-ാമത് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ‘രാവടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്കും, ക്യാരക്ടർ ഗ്ലിംപ്‌സും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

നവാഗതനായ വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. ‘സിറൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എൽ കെ അക്ഷയ് കുമാറും ബേസിൽ ജോസഫിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു. പൂർണ്ണമായും ഒരു കോമഡി എന്റർടെയ്‌നറായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ബേസിലിനും അക്ഷയ് കുമാറിനും പുറമെ ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജെൻ മാർട്ടിനാണ് സംഗീതം പകരുന്നത്.

Also Read: ലാലേട്ടാ ഒരു ഓവർ എറിയാമോ എന്ന് ചോദിച്ചാൽ മതി! കളിസ്ഥലത്തെ മോഹൻലാൽ എന്ന വിസ്മയം; വിവേക് ഗോപൻ പറയുന്നു

See also  ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്! ഡൽഹി സ്വദേശിനിയുടെ ലക്ഷങ്ങൾ കവർന്ന വയനാട്ടുകാരൻ പിടിയിൽ

ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്‌നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഈ വർഷത്തെ സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളായ എസ്.എസ്. ലളിത് കുമാറും എൽ.കെ. വിഷ്ണുവും ലക്ഷ്യമിടുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആവേശം കൊള്ളിക്കുന്ന ലുക്കിലാണ് താരങ്ങൾ ഗ്ലിംപ്‌സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, സംഗീതം ജെൻ മാർട്ടിൻ, എഡിറ്റിങ് ഭരത് വിക്രമൻ, കലാസംവിധാനം പി.എസ്. ഹരിഹരൻ, വസ്ത്രങ്ങൾ പ്രിയ, എക്‌സികുട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ. അരുൺ, മണികണ്ഠൻ, പിആർഒ ശബരി.

The post ബേസിൽ ഇനി തമിഴിലും; ‘രാവടി’ ഫസ്റ്റ് ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close